New Update
/sathyam/media/post_attachments/QD8udbVlXe4qnPsOTsTY.jpg)
പാലാ: അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് മൺചിരാതുകൾ തെളിച്ചുകൊണ്ട് ലക്ഷദീപ കാഴ്ചനടത്തി. വിപുലമായ ഈ ദീപക്കാഴ്ച ഒരുക്കിയത് അന്തീനാട് മഹാദേവ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ്.
Advertisment
2023 മെയ് മാസം 14 മുതൽ 25 വരെ നടക്കുന്ന ചുറ്റമ്പല സമർപ്പണവും നവീകരണ കലശവും ആയി ബന്ധപ്പെട്ട് പുതിയ ക്ഷേത്രത്തിന്റെ മാതൃകയും കലശ മഹോത്സവം എന്നും ആയിരക്കണക്കിന് ചിരാതുകൾ വച്ച് ക്ഷേത്ര മൈതാനത്ത് ദീപങ്ങൾ കൊണ്ട് എഴുതി ആകാശ വിഷ്വലിൽ തീർത്ത വിസ്മയം ആണ് ഒരുക്കിയത്.
/sathyam/media/post_attachments/vZEsGbV5JYnT90vYT8GA.jpg)
പുതിയകാവിൽ ഭഗവതിയ്ക്ക് പൂമൂടൽ ചടങ്ങും ഭക്തർ വഴിപാടായി നടത്തി. നൂറുകണക്കിന് ആളുകളാണ് ഈ കാർത്തിക ദീപക്കാഴ്ചയും പൂമൂടൽ ചടങ്ങും കാണുവാനായി എത്തിച്ചേർന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us