ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ കേരള ഹൈക്കോടതി തടഞ്ഞു

New Update

publive-image

Advertisment

കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേരള ഹൈക്കോടതി തടഞ്ഞു. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും വോട്ടെണ്ണൽ കേരള ഹൈക്കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ പ്രഖ്യാപിക്കാവുയെന്ന് 9-12-2022ൽ ഹൈക്കോടതി സുപ്രധാന ഇടക്കാല വിധിയിലൂടെ ഉത്തരവിട്ടു.

സൊസൈറ്റി ലിമിറ്റഡ് നിയമങ്ങൾക്ക് വിരുദ്ധമായി തുടർച്ചയായി മൂന്ന് തവണ മത്സരിക്കുന്ന ഏഴ് പേർക്ക് എതിരെ കെ.പി ജോസ് തെക്കനാട്ട് ( കവന്നുകാട്ടിൽ) നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടുള്ളത്.

Advertisment