/sathyam/media/post_attachments/G15UxC3BTpj7TGF29eid.jpg)
കടപ്ലാമറ്റം:കടപ്ലാമറ്റം പഞ്ചായത്തിലെ 13-ാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് ഒരാഴ്ചയിലേറെയായി. ഈ വാർഡിലെ സൗപർണ്ണിക ശുദ്ധജല വിതരണ സമിതിയിലെ 40 ൽ പരം വിടുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. കുടിവെള്ള സമിതിയുടെ ശുദ്ധജലവിതരണത്തിനുള്ള 2 മോട്ടോറുകളും തകരാറിലായതാണ് കുടിവെള്ള വിതരണം നിലക്കാൻ കാരണമായത്.
രണ്ട് മോട്ടോറുകളിൽ ഒരെണ്ണത്തിന് കേടുപാടുകൾ സംഭവിച്ചിട്ട്. ഒരു വർഷത്തിലേറെ കാലമായി. ഇതുവരെ മോട്ടോറിന്റെ കേടുപാടുകൾ പരിഹരിക്കാൻ കുടിവെള്ള സമിതിക്ക് കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ മൊട്ടോർ കൂടി തകരാറിൽ ആയതോടെ ഈ പ്രദേത്തേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായി നിലച്ചു.
ഗുണഭോക്താക്കളിൽ നിന്നും 150 രൂപ വച്ച് മാസം തോറും സമിതി ഈടാക്കുന്നുണ്ട്. എന്നിട്ടും മോട്ടോറുകളുടെ അറ്റകുറ്റ പണികൾ തീർത്ത് കുടിവെള്ള വിതരണം പുന:സ്ഥാപിക്കുവാൻ ബന്ധപെട്ടവർ തയ്യാറാകുന്നില്ല എന്ന് ബി ജെ പി കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റി കുറ്റപെടുത്തി. കുടിവെള്ള സമിതി ഭാരവാഹികളുടെ അനാസ്ഥയിൽ പ്രദേശമാവിക്കൾക്ക് ശക്തമായ പ്രതിക്ഷേധം ഉണ്ടായിട്ടും ഈ പ്രശ്നം പരിഹരിക്കാൻ കുടിവെള്ള സമിതിക്കാർ തയ്യാറാകുന്നില്ല എന്നും ബി ജെ പി ഭാരവാഹികൾ പറഞ്ഞു.
മോട്ടോറുകൾ തകരാറിലായി കുടിവെള്ള വിതരണം നിലക്കുന്നത് ഈ പ്രദേശത്ത് പതിവാണ്. സാധാരണക്കാർ തിങ്ങി പാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ 1000 രൂപ മുടക്കി വാഹനങ്ങളിൽ കുടിവെള്ളം വിടുകളിൽ എത്തിച്ചാണ് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നത്.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റിന്റെ വാർഡിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ഇല്ലങ്കിൽ ബി ജെ പി പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ബി ജെ പി കടുത്തുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി വി. കെ സദാശിവൻ മണ്ഡലം വൈസ് പ്രസിഡന്റ് റ്റി കെ മോഹനൻ . പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ സിജി വിശ്വനാഥൻ, വിശ്വനാഥൻ നായർ ആനന്ദ് ഭവൻ , രാജേഷ് ഇലയ്ക്കാട് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us