/sathyam/media/post_attachments/GBcdjrofwWJVhg6toyRU.jpg)
പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ആപ്പാഞ്ചിറ ഗവണ്‍മെന്റ് ഹരിജന്‍ വെല്‍ഫയര്‍ എല്‍ പി സ്‌കൂളില്‍ നടന്ന മറിയാമ്മ ആന്‍ഡ്രൂസ്, പികെ സോമന്‍ പുള്ളോംകാല, എംഎം ചാക്കോ മൂന്നു കല്ലുങ്കല്‍ അനുസ്മരണ സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി: ആപ്പാഞ്ചിറ പൗരസമതിയുടെ സജീവ പ്രവര്‍ത്തകരും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മറിയാമ്മ ആന്‍ഡ്രൂസ്, പികെ സോമന്‍ പുള്ളോംകാല, എംഎം ചാക്കോ മൂന്നു കല്ലുങ്കല്‍ എന്നിവരെ അനുസ്മരിച്ചു.
പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ആപ്പാഞ്ചിറ ഗവണ്‍മെന്റ് ഹരിജന്‍ വെല്‍ഫയര്‍ എല്‍ പി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷത വഹിച്ചു.
മുളക്കുളം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ടി.കെ വാസുദേവന്‍നായര്‍,കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് നയന ബിജു ,ഗ്രാമപഞ്ചായത്തു മെമ്പര്‍ന്മാരായ ജെസ്സി കുര്യന്‍, ഷിജി മൂര്‍ത്തിക്കല്‍,പൗരസമതി ഭാരവാഹികളായ പി.ജെ. തോമസ്, അബ്ബാസ് നടയ്ക്കമാലില്‍, കാര്‍ഷിക സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശി ആര്യപ്പിള്ളി, ഫാദര്‍ ജോണി ആന്‍ഡ്രൂസ് തടത്തില്‍,പി കെ കുഞ്ഞുകുഞ്ഞ് ,റ്റി.എം. ജോണ്‍, സുമം പുള്ളോം കാലാ,അനൂപ് മൂന്ന് കല്ലുങ്കല്‍,ബി.കെ.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us