/sathyam/media/post_attachments/jx8jMTJNKFSO5BGvjXaM.jpg)
പാലാ: കേരളത്തിൽ കർഷക ക്ഷേമം ഉറപ്പു വരുത്തിയ ഏക നേതാവാണ് കെ.എം മാണി എന്ന് കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു. കാർഷികദായ നികുതി കൊണ്ട് പൊറുതിമുട്ടിയ കർഷകനെ നികുതിയിൽ നിന്നും 1976-ലെ ബജറ്റിലൂടെ മന്ത്രിയായിരുന്ന കെ.എം. മാണിയാണ് ഒഴിവാക്കി നൽകിയത്.
കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷനും, കടാശ്വാസവും, വിലസ്ഥിരതാ ഫണ്ടും, പലിശ സബ്സിഡിയും മറ്റ് ക്ഷേമപദ്ധതികളും കർഷകർക്കായി നൽകിയ കെ.എം മാണി എന്നും കർഷക ശബ്ദമായി നില നിൽക്കുമെന്നും ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു. പാലായിൽ മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കെ.എം. മാണി കർഷക അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ട മായാലും ബഫർ സോണായാലും കർഷകരെ കൈവിടില്ലെന്ന് കർഷക പക്ഷത്ത് ഉണ്ടാകുമെന്നും ചടങ്ങിൽ പ്രസംഗിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് കെ.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us