/sathyam/media/post_attachments/Zvuo6U6HV61gdZBeQL5A.jpg)
ഉഴവൂർ:ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്നു വന്നിരുന്ന എൻസിസി ക്യാമ്പിന് ഇന്ന് സമാപനം. 17 -ാം കേരള എൻസിസി ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 23ന് ആരംഭിച്ച ക്യാമ്പിൽ വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും 400 കുട്ടികൾ പങ്കെടുത്തു. 23 ന് തുടങ്ങിയ ക്യാമ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
17-ാം കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ എസ്. മൈക്കിൾ രാജ്, ക്യാപ്റ്റൻ ജെയിസ് കുര്യൻ, സെക്കന്റ് ഓഫീസർ ജിനിൽ സി.കെ, തേർഡ് ഓഫീസർമാരായ ജോയിസ് പോൾ, ജോബിൻ എം.തോ മസ് എന്നിവരുടെ നേതൃത്വത്തിൽ ഫയറിംഗ്, വെപ്പൺഡിൽ, മാപ്പ് റീഡിംഗ്, ജഡ്ജിംഗ് ഡിസ്റ്റൻസ്, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, ഫയർ ആന്റ് റസ, ഫിസിക്കൽ ഫിറ്റ്നസ് എന്നിവയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി. കൂടാതെ ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസുകളും നൽകി.
കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാം കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us