പുതിയ തലമുറകളുടെ വൈജ്ഞാനിക പുസ്തകമാണ് രാജ്യത്തെ ഗ്രന്ഥശാലകൾ: ജോസ് കെ മാണി എംപി

New Update

publive-image

പാലാ:പുതിയ തലമുറകളുടെ വൈജ്ഞാനിക പുസ്തകമാണ് രാജ്യത്തെ ഗ്രന്ഥശാലകൾയെന്ന് ജോസ് കെ മാണി എംപി പറഞ്ഞു,"അന്ധ വിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്ര വിചാരപുലരി പിറക്കാൻ"എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയുടെ ദക്ഷിണ മേഖല ജാഥ സ്വീകരണയോഗം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

രാജ്യത്തെ പുരോഗമന ആശയങ്ങളും ചിന്തകളും നമ്മുടെ യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്ക് എതിരെ ഉയരുമെന്നും ജോസ് കെ മാണി എംപി കൂട്ടിച്ചേർത്തു. സംഘാടകസമിതി ചെയർമാൻ ലാലിച്ചൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.

മാണി സി കാപ്പൻ എംഎൽഎ, അഡ്വ മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പാലാ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ്, സെക്രട്ടറി എൻ ചന്ദ്രബാബു, പുരോഗമന കലാ സാഹിത്യ സംഘം പാലാ ഏരിയാ പ്രസിഡന്റ് പി.എം ജോസഫ്, ജാഥ ക്യാപ്റ്റനും സംസ്ഥാന ഗ്രന്ഥശാല സംഘം കൗൺസിൽ സെക്രട്ടറി വി.കെ മധു, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി റോയി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ജാഥ ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും വിവിധ മുനിസിപ്പൽ - ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത് - ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, ഗ്രന്ഥശാല പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.

Advertisment