/sathyam/media/post_attachments/DGR68D09wjBqAqJZX8Lq.jpg)
പാലാ: മുരിക്കുംപുഴയിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കമുള്ള മയക്കുമരുന്നുകളുമായി രണ്ട് യുവാക്കളെ പാലാ സിഐ കെ.പി ടോംസൺ, എസ്ഐ. എം.ഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് 12 മണിയോടെ മുരിക്കുംപുഴ പരിപ്പിൽകടവ് ഭാഗത്തുനിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഇതിലൊരാൾ മുരിക്കുംപുഴ സ്വദേശിയാണ്. പാലാ സിഐ കെ.പി ടോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലാ എസ്ഐ എം.ഡി അഭിലാഷും സംഘവും ചേർന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാന് എംഡിഎംഎയും ഹാഷിഷുമൊക്കെ കണ്ടെത്തിയത്.
ഇവർ മയക്കുമരുന്ന് കച്ചവടക്കാരാണോ അതോ ഉപയോഗിക്കുന്നവരാണോ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. യുവാക്കൾക്ക് ഇത് എവിടെനിന്നാണ് കിട്ടിയത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. പാലാ പോലീസ് സ്റ്റേഷനിൽ അന്വേഷണസംഘം യുവാക്കളെ ചോദ്യം ചെയ്തു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us