പൊതുഗതാഗതം സംരക്ഷിക്കുക: മുഖ്യമന്ത്രിക്കുള്ള ഭീമഹർജ്ജിയിലേക്ക് പാലക്കാട് ഡിപ്പോയിൽ ഒപ്പുശേഖരണം നടത്തി

New Update

publive-image

പാലക്കാട്: 'കെഎസ്ആർടിസിയെ സംരക്ഷിക്കുക, യാത്രാ ക്ലേശം പരിഹരിക്കുക' എന്ന മുദ്രാവാക്യമുയർത്തി കേരള മുഖ്യമന്ത്രിക്ക് ഭീമഹർജ്ജി നൽകുന്നതിലേക്കുള്ള ഒപ്പുശേഖരണം പാലക്കാട് ഡിപ്പോയിൽ സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു.

Advertisment

കെഎസ്ആർടിസിയെ സ്വയം പര്യാപ്ത സ്ഥാപനമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു സർക്കാരിന്റെ പൊതു ഗതാഗത നയം തീർത്തും നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ 7 വർഷത്തിനിടയിൽ പുതിയ ബസുകൾ വാങ്ങാതിരുന്നിട്ടും സ്ഥാപനത്തിന്റെ കടം മൂന്നിരട്ടി ആയി വർദ്ധിച്ചു. യാത്രാ ക്ലേശം പതിന്മടങ്ങായി. ജീവനക്കാരിൽ നിന്നും പങ്കാളിത്ത പെൻഷന്റെ പേരിൽ ഈടാക്കുന്ന തുക പോലും വകമാറ്റി ചെലവഴിച്ചിട്ടും ശമ്പളം കൃത്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുപോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്.ഇതിൽ ശാശ്വത പരിഹാരം ഉണ്ടായേ തീരൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിപ്രകാരം കെഎസ്ആർടിസിക്ക് ലഭിച്ച 248 റൂട്ടുകൾ സ്വകാര്യ ലോബിക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കുക, ജീവനക്കാരിൽ നിന്നും ഈടാക്കുന്ന എസ്എൽഐ, ജിഐഎസ് ഇൻഷുറൻസ് തുകകളും പങ്കാളിത്ത പെൻഷൻ പ്രീമിയവും 10 മാസമായി അടക്കാതെ ജീവനക്കാരന്റെ പെൻഷനും മരണാനുകൂല്യവും നിഷേധിക്കുന്ന ഇടതു നയം തിരുത്തുക, ദിവസവും 12 മണിക്കൂർ ജോലി എന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പിൻവലിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറ് ആക്കി പൊതു ഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 31 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിനോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹർജ്ജിയിലേക്ക് സംസ്ഥാന വ്യാപകമായി നടക്കുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായാണ് പാലക്കാട് ഡിപ്പോയിൽ കെ എസ് ടി എംപ്ലോയീസ് സംഘ് ഒപ്പുശേഖരണം നടത്തിയത്.

ഉദ്ഘാടന യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ് കൃഷ്ണൻ , ജോ. സെക്രട്ടറി എം. കണ്ണൻ, യൂണിറ്റ് സെക്രട്ടറി എൽ. രവിപ്രകാശ്, നാഗനന്ദകുമാർ, സി. രാജഗോപാൽ എന്നിവർ സംസാരിച്ചു.

Advertisment