എൽഡിഎഫ് നേട്ടങ്ങൾ ജനങ്ങളിലെത്തിക്കണം; കേരള കോൺഗ്രസ് (എം) എന്നും കർഷകർക്ക് ഒപ്പം - ജോസ് കെ മാണി എംപി

New Update

publive-image

പാലാ:കർഷകർക്ക് ഭീഷണി ഉയർത്തുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും കർഷക പക്ഷ നിലപാടാണ് പാർട്ടിക്ക് എന്നും എപ്പോഴും ഉള്ളതെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. എൽഡിഎഫ് നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുവാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പാർട്ടി ഇടപെടൽ കർഷകരോട് വിശദീകരിക്കുവാൻ പാർട്ടി പ്രാദേശിക നേതൃത്വo ഭവന സന്ദർശന പരിപാടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു;

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ്, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ജോർജ് കുട്ടി ആഗസ്തി, സണ്ണി തെക്കേടം, സണ്ണി പാറപ്പറമ്പൻ, സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.

Advertisment