/sathyam/media/post_attachments/hHGDrIONtD8iDhmzkaJD.jpg)
പാലാ: പാലാ - രാമപുരം റോഡിൽ നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷനിൽ വെള്ളപ്പിനുണ്ടായ കാർ അപകടത്തിൽ കേരള കോൺഗ്രസ് (എം) നേതാവും മുൻ കരൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ നെച്ചിപ്പുഴൂർ കളപ്പുരയ്ക്കൽ എൻ.ജി വാസുദേവൻ നായർ (മണി ചേട്ടൻ - 75) മരിച്ചു.
രാവിലെ 5.45ന് റോഡിൻ്റെ ഓരം ചേർന്ന് പത്രം വായിച്ചു കൊണ്ടിരുന്ന വാസുദേവനെ പാഞ്ഞു വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടു കൂടി മരണമടഞ്ഞു. കാർ ഡ്രൈവർ ഉറങ്ങി പോയതായിട്ടാണ് സംശയിക്കുന്നത്. മൃതദേഹം പാലാ ഗവ: ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ചന്ദ്രിക അയാംകുടി കൊട്ടരത്തിൽ കുടുംബാഗമാണ്. മക്കൾ: പ്രിയ വി നായർ (മുട്ടം നിർമ്മിതി കേന്ദ്ര ജീവനക്കാരി), അനു വി. നായർ എറണാകുളം. മരുമക്കൾ: രാധാകൃഷ്ണൻ ചേരനാനിക്കൽ (മറ്റത്തിൽ) ഭരണങ്ങാനം, ശ്യാം (മുവാറ്റുപുഴ സ്റ്റേറ്റ് ബാങ്ക് മാനേജർ). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി. എന്നിവർ അനുശോചനം രേഖപ്പെടുത്തി. കേരള കോൺ (എം) കരൂർ മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം, രാമചന്ദ്രൻ അള്ളും പുറം, ജയ്സൺ മാന്തോട്ടം, മോഹനൻ വലവൂർ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us