ഉഴവുർ-ചേറ്റുകുളം-മോനിപ്പള്ളി പൊതുമരാമത്ത് വകുപ്പ് റോഡ് ആധുനിക രീതിയിൽ യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം രംഗത്ത്

New Update

publive-image

കുറവിലങ്ങാട്: ഡോ. കെആർ നാരായണന്റെ ജന്മനാട്ടിലെ പൊതുമരാമത്ത് - ഗ്രാമീണ റോഡുകള്‍ ആധുനിക രീതിയിൽ യാത്രാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി.

Advertisment

ഉഴവുർ-ചേറ്റുകുളം-മോനിപ്പള്ളി റോഡിലെ ഇരുവശങ്ങളിലെയും സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് സംരക്ഷണ വേലികൾ സ്ഥാപിക്കുക, റോഡിന്റെ ഇരുവശവും ഐറിഷ് ചെയ്യുക, സൂചന ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങളാണ് നിവേദനത്തിലെ ഉള്ളടക്കം.

നിവേദനത്തിലെ വിഷയം പരിശോധിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ശ്രീനി തങ്കപ്പന് ഉറപ്പ് നൽകി. ശ്രീനി തങ്കപ്പൻ്റെ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ സർക്കാർ ചുമതല പെടുത്തുകയും ചെയ്തു.

Advertisment