New Update
/sathyam/media/post_attachments/ozoe1ArfRR4JiCRDUrMz.jpg)
രാമപുരം:മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്‌സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. എല്ലാ ബിരുദ കോഴ്‌സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Advertisment
/sathyam/media/post_attachments/sNO2UYA8ipqMEV6xLuJx.jpg)
എം ജി യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എംജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി.സിയെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യഷത വഹിച്ചു.
/sathyam/media/post_attachments/yQXi33v1EemfAZfCUgNF.jpg)
വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐക്യൂഎസി കോർഡിനേറ്റർ സുനിൽ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us