പാലായിൽ മൊബൈൽ മോഷണം - നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

New Update

publive-image

പാലാ: ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നാലുപേർ പോലീസിന്റെ പിടിയിലായി. നേപ്പാൾ സ്വദേശികളായ നീരജ് ടിമാൽസിന (22). കമലേഷ് ഖഡ്ക (20), സമീർ സന്തോഷ് (18), റോബിൻസൺ ഗണേഷ് (21) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇവർ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാർട്ടിൻ തോമസ് എന്നയാളുടെ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മൊബൈൽ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാംലാൽ, മഹേഷ്, അരുൺ സി.എം, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Advertisment