ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ്‌ കോളേജില്‍ വോളിബോള്‍, ഫുട്ബോള്‍, ബാഡ‍്മിന്‍റണ്‍ ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നു

New Update

publive-image

ഉഴവൂര്‍: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ 33 -ാമത്‌ ബിഷപ്പ്‌ തറയില്‍ മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍റര്‍ കോളേജിയേറ്റ്‌ വോളിബോള്‍ ടൂർണമെന്റും, 32 -ാമത്‌ സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍റര്‍ കോളേജിയേറ്റ്‌ വോളിബോള്‍ ടൂർണമെന്റും, ജനുവരി 17 മുതല്‍ ജനുവരി 25 വരെയും ബിഷപ്പ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍റര്‍ കോളിയേറ്റ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റും ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെയും
സുവര്‍ണ്ണ ജുബിലി സ്മാരക ഇന്റര്‍ കോളേജിയേറ്റ്‌ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌ ഫ്രെബുവരി
2നും നടത്തപ്പെടുന്നു.

Advertisment

1988ല്‍ ഉഴവുര്‍ കോളേജിന്റെ രജതജുബിലിയോടനുബന്ധിച്ച്‌ കോളേജിന്റെ സ്ഥാപക പിതാവ്‌ ദിവംഗതനായ തറയില്‍ തിരുമേനിയുടെ സ്മരണയ്ക്കായി ആരംഭിച്ച പുരുഷ വിഭാഗം അഖിലകേരള ഇന്റര്‍ കോളേജിയേറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ 35 വര്‍ഷം പിന്നിടുകയാണ്‌.

ഉഴവൂര്‍ കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലും ഇംഗ്ലീഷ്‌ വകുപ്പ്‌ മേധാവിയുമായിരുന്ന സിസ്റ്റര്‍ ഗൊരേത്തിയുടെ സ്മരണയ്ക്കായി വനിതാ വിഭാഗത്തില്‍ ആരംഭിച്ച അഖിലകേരള ഇന്റര്‍ കോളേജിയേറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ 34 വര്‍ഷവും പിന്നിടുന്നു.

ടൂര്‍ണമെന്റുകളുടെ ഉദ്ഘാടനം ജനുവരി 17-ാം തീയതി രാവിലെ 9.30ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. പുരുഷവിഭാഗം ഉത്ഘാടന മല്‍ത്സരത്തില്‍ പിറവം ബിപിസി കോളേജ്‌ അരുവിത്തുറ സെന്റ്‌ ജോര്‍ജ്‌ കോളേജിനെ നേരിടുന്നു.

പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ ഡോ. തോമസ്‌ കെ.സി, ഡോ. സിന്‍സി ജോസഫ്‌, കണ്‍വീനര്‍ പ്രൊഫ. ബിജു തോമസ്‌, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി രഞ്ജിത്‌ ആര്‍, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ക്യാപ്റ്റന്‍ ജെയ്‌സ്‌ കുര്യന്‍, ജിമ്മി ജെയിംസ്‌ എന്നിവര്‍ പ്രതസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment