വാഹന ഇൻഷുറൻസിലും തട്ടിപ്പോ ? വാഹനം നന്നാക്കിയാൽ 2.8 ലക്ഷം... പൊളിച്ചാൽ 68000 രൂപ മാത്രം !

New Update

publive-image

പാലാ:ഭൂരിപക്ഷം വാഹനങ്ങൾ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് വേണ്ടിയാണ് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പോളിസി തുക അടയ്ക്കുന്നത്. എന്നാൽ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സമീപനം വ്യാപകമാകുന്നതായി ആക്ഷേപവും ആരോപണവും ശക്തമാണ്.

Advertisment

ഏറ്റവും ഒടുവിലായി നടന്ന സംഭവം കോട്ടയം ജില്ലയിലാണ്. കുടുംബ സമേതം യാത്ര ചെയ്യ്ത കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. വാഹനത്തിലെ യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കാർ കണ്ട ദൃക്സാക്ഷികൾ പറയുന്നത് വാഹനത്തിലെ യാത്രക്കാർ രക്ഷപ്പെടാൻ സാധ്യതയില്ല എന്നാണ്, അതായത് വാഹനം പൂർണമായും തകർന്നു എന്ന്.

അപ്പോഴാണ് വാഹനം ഇൻഷുറൻസ് ചെയ്ത കമ്പനി അധികൃതർ ഇടപെട്ട് വാലുവേഷൻ ഇൻസ്പെക്ടറെ അപകടസ്ഥലത്തേക്കും അവിടെ നിന്നും വർക്ക്ഷോപ്പിലേക്കും അയക്കുന്നത്. വർക്ക്ഷോപ്പ് ഉടമ വാഹന ഉടമയോട് പറഞ്ഞു വാഹനം നന്നാക്കിയാൽ നഷ്ടം മാത്രം ഉണ്ടാവു വാഹനം ആക്രിയായി വിൽപ്പന നടത്തുക എന്നുള്ള നിർദ്ദേശം നൽകി.

പക്ഷെ ഇൻഷുറൻസ് കമ്പനിയുടെ വാലുവേഷൻ ഇൻസ്പെക്ടർ വാഹനം നന്നാക്കിയാൽ 2 ലക്ഷത്തി 80000 രുപ ക്ലെയിം തരാം കമ്പനി തരും എന്നും, ആക്രിയായി വിൽപ്പന നടത്തിയാൽ വെറും 68000 രൂപ മാത്രം ക്ലെയിം എന്നും അറിയിച്ചു.

വാഹന ഉടമ പല വാഹന വർക്ക്ഷോപ്പുകാരെയും കൊണ്ടുവന്ന് കാർ കാണിച്ചു. എല്ലാവർക്കും ഒരേ വാക്ക് - വാഹനം ഉപേക്ഷിച്ച് പുതിയ വാഹനം വാങ്ങുക എന്ന ഉപദേശം. എന്നിട്ടും ഇൻഷുറൻസ് കമ്പനിയുടെ വാലുവേഷൻ ഇൻസ്പെക്ടർ തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു.

വാഹന ഉടമ തിരുമാനിച്ചു ഇൻഷുറൻസ് കമ്പനിയുടെ വാലുവേഷൻ ഇൻസ്പെക്ടറുടെ പ്രലോഭനത്തിൽ വിഴുന്നില്ല വാഹനം ആക്രിയായി വിൽപ്പന നടത്തുക എന്നുള്ള നിലപാട് എടുത്തപ്പോൾ ഇൻഷുറൻസ് കമ്പനിയുടെ വാലുവേഷൻ ഇൻസ്പെക്ടർ ഭീഷണി ഉയർത്തി.

അതായത് കേരളത്തിലെ വൻകിട വാഹന ഇൻഷുറൻസ് കമ്പനികളുടെ വാലുവേഷൻ ഇൻസ്പെക്ടർമാര്‍ നടത്തുന്ന തട്ടിപ്പുകൾ ആണിതെന്നാണ് ബോദ്ധപ്പെടുന്നത്. ഈ തട്ടിപ്പുകൾ കണ്ടെത്താൻ സർക്കാർ യാതൊരു വിധ അന്വേഷണവും പ്രഖ്യാപിക്കുവൻ താല്പര്യപ്പെടാത്തത് വാഹന ഇൻഷുറൻസ് കമ്പനികളുടെ വാലുവേഷൻ ഇൻസ്പെക്ടറുമാരുടെ തട്ടിപ്പുകൾ ഇനിയും വർധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

Advertisment