/sathyam/media/post_attachments/UaZW5w1s14nLkVjkqceb.jpg)
കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ റവന്യൂ - കൃഷി വകുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി നെൽവയൽ -തണ്ണീർത്തടങ്ങൾ തരം മാറ്റി കരയാക്കിയതായി ആരോപണവും വാർത്തകളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി പാലാ ആർഡിഒ പി.ജി രാജേന്ദ്രബാബു പറഞ്ഞു.
ഇതിനായി ഒരു തഹസിൽദാരുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതായി ആർഡിഒ പറഞ്ഞു. സർക്കാരിന്റെ പുതിയ നയ-നിയമഭേദഗതികൾ വഴി ഡാറ്റ ബാങ്കിൽ ഉൾപ്പെടാതെയുള്ളതും, നിശ്ചിത വർഷങ്ങൾക്ക് മുമ്പ് നികത്തിയതും, ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിൽ ഡാറ്റ ബാങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനായി മുമ്പ് സമർപ്പിച്ചതും അപേക്ഷകളുടെ മറവിലാണ് വ്യാപകമായി നെൽപ്പാടങ്ങൾ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ മണ്ണ് ഇട്ട് നികത്തിയത്.
കൂടാതെ പൊതുമരാമത്ത് വകുപ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച ഓടകളും കല്ലങ്കും നികത്തിയതും അന്വേഷണ പരിധിയിൽ വരും. കൂടാതെ അനുമതി ഇല്ലാതെ നികത്തിയ നെൽപ്പാടം പൂർച്ച സ്ഥിതിയിലാക്കുവാനും, നിയമം ലംഘിച്ച് സ്ഥല ഉടമയ്ക്ക് എതിരെ റവന്യൂ നിയമങ്ങൾ അനുസരിച്ച് കേസ് ഉൾപ്പെടെയുള്ളവയുടെ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആർഡിഒ പി.ജി രാജേന്ദ്രബാബു പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us