/sathyam/media/post_attachments/7rXoHHAPStCxQY8LXoDI.jpg)
ഉഴവൂര്‍:ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വോളിമ്പോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റുകളുടെ ഔപചാരികമായ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു സ്വാഗതം ആശംസിച്ചു.
കോളേജ് ബർസാർ ഫാ. ജിൻസ് നെല്ലിക്കാട്ടിൽ ആമുഖപ്രഭാഷണവും അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ്, കോളേജ് ചെയർപേഴ്സൺ അഞ്ജലി ആന്റണി, ലൂക്കോസ് കുര്യൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണീസ് പി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, ഉഴവൂർ പഞ്ചായത്ത് മെമ്പർ തങ്കച്ചൻ മാളികയിൽ എന്നിവർ ആശംസകളർപ്പിച്ചു.
കായിക വിഭാഗം മുൻ മേധാവികളായ പ്രൊഫ. ഒ.എ.ചാക്കോ, പ്രൊഫ. എം.എസ്. തോമസ്, ഡോ. ബെന്നി കുര്യാക്കോസ് എന്നിവർ സന്നിഹിതരായ യോഗത്തിൽ ടൂർണമെന്റ് കൺവീനർ പ്രൊഫ. ബിജു തോമസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഉദ്ഘാടന മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ബി.പി.സി. പിറവത്തെ പരാജയപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us