/sathyam/media/post_attachments/82Pb7s7rwRLjWMtktSOc.jpg)
രാമപുരം:രാമപുരം പഞ്ചായത്തിൽ പ്രസിഡൻറും സെക്രട്ടറിയും കൂടി നടത്തിയ സാമ്പത്തിക തിരിമറി വിജിലെൻസ് അന്വേഷിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് നടന്ന യുഡിഎഫ് പൊതുയോഗം ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. ബിജു പുന്നത്താനം ഉത്ഘാടനം ചെയ്തു സംസാരിച്ചു.
4.5 ലക്ഷം രൂപയുടെ തിരിമറി യുഡിഎഫ് മെമ്പർമാർ കണ്ടുപിടിച്ചപ്പോൾ ഈ കേസിലും കൂടുതൽ തിരിമറി നടന്നിട്ടുണ്ട് എന്നതിനാൽ സമഗ്ര വിജിലൻസ് അന്വേഷണം നടത്തമെന്ന് ആവശ്യപെട്ടുകൊണ്ട് രാമപുരം ടൗണിൽ നടത്തിയ പ്രിതിഷേധ യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് മോളിപീറ്റർ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് മണ്ഡലം പ്രിസിഡന്‍റ് മത്തച്ചൻ പുതിയിടത്തുചാലിൽ സ്വാഗതം പറഞ്ഞു.
/sathyam/media/post_attachments/4JlGMpYxhnVf4rcx9PRF.jpg)
തോമസ് ഉഴുന്നാലിൽ, വി.എ ജോസ്, യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ.കെ ശാന്താറാം, മെമ്പർമാരായ മനോജ് സി ജോർജ്, സൗമ്യാ സേവ്യർ, ജോഷി കുമ്പളത്ത്, ലിസ സമ്മ മത്തച്ചൻ, ആൽബിൻ ഇടമനശേരിൽ, ജോസ് താന്നിമലയിൽ, റജികുമാർ, സണ്ണി കാര്യപുറം, വിൻസെന്റ് മാടവന, ചാണ്ടി സാർ, ബെന്നി താന്നിയിൽ, സജി വരളിക്കര എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us