ചാനൽ ചർച്ചയിൽ പോയിരുന്ന് നേതാക്കൾക്കെതിരെ വിസർജ്യ തുല്യമായ വായിൽനിന്നും സകല മാലിന്യവും തള്ളുന്നവർ മാണിസാർ പഠിപ്പിച്ച രാഷ്ട്രീയ  മര്യാദയുടെ നിയന്ത്രണ രേഖ മറികടക്കാൻ പ്രവർത്തകരെ പ്രേരിപ്പിക്കരുതെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ടോബിൻ കെ അലക്സ്

New Update
publive-image
പാലാ : ചാനൽ ചർച്ചയിൽ പോയിരുന്ന് ജോസ് കെ മാണിക്കും പാർട്ടിക്കും എതിരെ വായിൽ തോന്നുന്ന സകല മാലിന്യവും പുറത്തു വിടുന്ന, വിസർജ്യ തുല്യമായ വാ ഉള്ളവർ പാലായുടെ വഴികളിൽകൂടി ഇപ്പോഴും സുഗമമായി സഞ്ചരിക്കുന്നത് മാണി സാർ പഠിപ്പിച്ച രാഷ്ട്രീയ മര്യാദകളുടെ സംസ്ക്കാരം അണികൾക്കുള്ളതിനാലാണെന്ന് കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്.
Advertisment
എന്നാലും ഒരു പരിധി കഴിഞ്ഞാൽ ആ നിയന്ത്രണ രേഖ മറികടക്കാനും പ്രവർത്തകർ മടിക്കില്ലെന്നും ടോബിൻ കെ അലക്സിന്റെ മുന്നറിയിപ്പ്.
പാർട്ടിയോട് ചേർന്ന് നിന്ന് ചെറുപ്രായത്തിൽ പല സ്ഥാനങ്ങളും നേടി, പാർട്ടിയുടെ പേരിൽ അനധികൃത്മായി നേട്ടങ്ങൾ ഉണ്ടാക്കി ഒടുവിൽ പാർട്ടിയെ ചതിച്ചു മറ്റു സ്ഥലങ്ങളിൽ ചേക്കേറി ഇപ്പൊ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന പാലയിലെ ചില നേതാക്കൾ ഉണ്ട്.
കേരളാ കോൺഗ്രസ്‌ എം പാർട്ടിയുടെ വാർത്തകൾ വരുമ്പോൾ ചാനലിൽ വിളിച്ചു അങ്ങോട്ട് ചർച്ചയിൽ പങ്കെടുക്കാം എന്ന് പറഞ്ഞു വലിഞ്ഞു കേറി ചെല്ലുന്നത് ആണ് അവരുടെ ഹോബി ഇപ്പോൾ.
ചാനൽ ചർച്ചയിൽ പോയി വായിൽ തോന്നുന്ന സകല മാലിന്യവും പുറത്തു എടുക്കുന്ന, വിസർജ്യ തുല്യമായ വാ ഉള്ള ഇവരുടെ കൂടെ ആണല്ലോ കുറെ നാൾ ഒരുമിച്ചു പ്രവർത്തിച്ചത് എന്നോർക്കുമ്പോൾ ജാള്യത ആണ് തോന്നുന്നത്.
മാണി സാർ പഠിപ്പിച്ച രാഷ്ട്രീയ സംസ്ക്കാരം ഉണ്ട്. മാന്യതയുടെ, മര്യാദയുടെ സംസ്ക്കാരം.
അത് ഞങ്ങൾ ഇന്നും എന്നും ഞങ്ങൾ മുറുകെ പിടിക്കുന്നത് കൊണ്ട് ഇത്തരക്കാർക്ക് ഇനിയും പാലായുടെ വഴികളിൽ സുഗമമായി സഞ്ചരിക്കാം. എന്നാലും ഒരു പരിധി കഴിഞ്ഞാൽ ആ നിയന്ത്രണ രേഖ മറികടക്കാൻ മടിക്കില്ല എന്ന് ഈ അവസരത്തിൽ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു - ടോബിൻ കെ അലക്സ് പറഞ്ഞു.
Advertisment