പാലാ മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആരംഭമായി

New Update

publive-image

പാലാ:മുരിക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ആരംഭിച്ചു. രണ്ടാം ഉത്സവദിനമായ നാളെ (28-01-2023) രാവിലെ 04.30 നു പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 05.30 മുതൽ ഗണപതി ഹോമം വിശേഷാൽ പൂജകൾ, 09.00 മണിക്ക് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 3 നു പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 06.30 നു തിരുവാതിരകളി, 07.00 മുതൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ വിധുപ്രതാപ് നയിക്കുന്ന ഗാനമേള. രാത്രി 9 നു ദീപാരാധന, 10 മണിമുതൽ അശ്വതി വിളക്ക്, ആൽത്തറമേളം, രാത്രി 11.30 നു കളമെഴുത്തും പാട്ടും, കളംകണ്ടുതൊഴിൽ.

Advertisment

29 നു രാവിലെ പള്ളിയുണർത്തൽ, ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 7 നു നവകം, കലശാഭിഷേകം, ശ്രീഭൂതബലി എന്നിവ ക്ഷേത്ര തന്തി കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ. 9 നു ശ്രീബലി എഴുന്നള്ളത്ത്, വലിയകാണിക്ക.

11 നു തിരുവാതിരകളി. 12 നു ഓട്ടൻതുള്ളൽ ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്. 4 നു പറയ്‌ക്കെഴുന്നള്ളിപ്പ് 5 നു പുതിയകാവ് ക്ഷേത്രത്തിൽ താലപ്പൊലിയോടെ എതിരേൽപ്പ്. 6 നു ടൗൺഹാളിനു സമീപം എതിരേൽപ്പ്. 06.30 നു സോപാനസംഗീതം 07.30 നു സംഗീതാർച്ചന 08.30 നു ഗാനമേള രാത്രി 11.30 നു ദീപാരാധന. 12 നു വിളക്കിനെഴുന്നള്ളിപ്പ്. 12.30 നു ഗുരുസി.

Advertisment