/sathyam/media/post_attachments/kXVN65phGkLrgGQ5CCGl.jpg)
അരീക്കര: സെന്റ് റോക്കിസ് ക്നാനായ കാത്തലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളിൻ്റെയും വിശുദ്ധ റോക്കീസിൻ്റെ തിരുനാളിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ജനുവരി ഇരുപത്തി ആറിന് ജപമാല, നൊവേനയും ദിവ്യബലിയോടുകൂടി തുടക്കം കുറിച്ചു. ജനുവരി 30, 31 ഫെബ്രുവരി 1 തിയ്യതികളിൽ ഫാ. ജോൺ വാഴപ്പനാടിയിൽ ഒ.എഫ്.എം നയിക്കുന്ന ധ്യാനം.
ഫെബ്രുവരി രണ്ടിന് പരേത സ്മരണ, ഫെബ്രുവരി മൂന്നിന് ഇടവക വികാരി ഫാ.സ്റ്റാനി ഇടത്തിപറമ്പിൽ പാതാക ഉയർത്തുന്നതുകൂടി ഫെബ്രുവരി അഞ്ച് വരെ ശുദ്ധീകരണ തിരുനാളിൻ്റെയും വി.റോക്കീസീൻ്റെയും തിരുനാൾ ദിനങ്ങളായിരിക്കും അരീക്കര ഗ്രാമത്തിൽ.