'ഫിനിക്സിയ 2023'; കാഞ്ഞിരപ്പള്ളിയിൽ നേഴ്സുമാരുടെ സ്നേഹസംഗമം നടന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് 'ഫിനിക്സിയ 2023' നേഴ്സുമാരുടെ സ്നേഹസംഗമം നടന്നു. 1993-96 ൽ ഹൈദരാബാദിലെ നിർമ്മല നേഴ്സിംഗ് സ്കൂളിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയവരാണ് ഇന്ന് ഒത്തുചേർന്നത്.

Advertisment

publive-image

അമ്മേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, സ്വിറ്റ്സർലണ്ട്, ഓസ്ട്രേലിയ, കുവൈറ്റ്, സൗദിഅറേബ്യ, ഡൽഹി, കേരളം തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മുപ്പതോളം നേഴ്സുമാരാരാണ് ഇന്ന് ഒത്തുകൂടിയത്.

മന്ത്രി റോഷി അഗസ്റ്റിൻ ഫിനിക്സിയ 2023 സംഗമം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന നേഴ്സുമാർക്ക് കുടുംബനാഥ കൂടിയായ റീന തെക്കേമുറി സ്വാഗതമാശംസിച്ചു. ലീഡർ റീസാമ്മ ജോസഫ് സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.

publive-image

ഫിനിക്സിയ 2023 സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഇൻഫാം നാഷണൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ, സിനിമാ താരം സ്ഫടികം ജോർജ്, പ്രശ്സ്ത മജീഷ്യൻ പി.എം. മിത്ര, കേരള സർക്കാർ നേഴ്സ് യൂണിയൻ പ്രസിഡൻറ് വിപിൻ ചാണ്ടി, അഡ്മിൻമാരായ റീന അഗസ്റ്റിൻ, റോസിലിൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഷീജ പയ്യപ്പള്ളി സംഗമത്തിന് കൃതജ്ഞ പറഞ്ഞു.

Advertisment