30
Tuesday May 2023
കോട്ടയം

‘ഫിനിക്സിയ 2023’; കാഞ്ഞിരപ്പള്ളിയിൽ നേഴ്സുമാരുടെ സ്നേഹസംഗമം നടന്നു

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, January 29, 2023

കോട്ടയം: കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ ഭവനത്തിൽ വെച്ച് ‘ഫിനിക്സിയ 2023’ നേഴ്സുമാരുടെ സ്നേഹസംഗമം നടന്നു. 1993-96 ൽ ഹൈദരാബാദിലെ നിർമ്മല നേഴ്സിംഗ് സ്കൂളിൽ നേഴ്സിംഗ് പഠനം പൂർത്തിയാക്കിയവരാണ് ഇന്ന് ഒത്തുചേർന്നത്.

അമ്മേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, സ്വിറ്റ്സർലണ്ട്, ഓസ്ട്രേലിയ, കുവൈറ്റ്, സൗദിഅറേബ്യ, ഡൽഹി, കേരളം തുടങ്ങി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മുപ്പതോളം നേഴ്സുമാരാരാണ് ഇന്ന് ഒത്തുകൂടിയത്.

മന്ത്രി റോഷി അഗസ്റ്റിൻ ഫിനിക്സിയ 2023 സംഗമം ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്ന നേഴ്സുമാർക്ക് കുടുംബനാഥ കൂടിയായ റീന തെക്കേമുറി സ്വാഗതമാശംസിച്ചു. ലീഡർ റീസാമ്മ ജോസഫ് സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഫിനിക്സിയ 2023 സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കേരള സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഇൻഫാം നാഷണൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ, സിനിമാ താരം സ്ഫടികം ജോർജ്, പ്രശ്സ്ത മജീഷ്യൻ പി.എം. മിത്ര, കേരള സർക്കാർ നേഴ്സ് യൂണിയൻ പ്രസിഡൻറ് വിപിൻ ചാണ്ടി, അഡ്മിൻമാരായ റീന അഗസ്റ്റിൻ, റോസിലിൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഷീജ പയ്യപ്പള്ളി സംഗമത്തിന് കൃതജ്ഞ പറഞ്ഞു.

More News

മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോവുന്നതിനെ കുറിച്ച് മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് മുന്നിലുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ട് മേഘ്‌ന പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന്റെ വിദ്യാഭ്യസത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ് ആഘോഷമാക്കുകയാണ് മേഘ്‌ന. ”നമ്മള്‍ മാതാപിതാക്കള്‍ ആയിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്പെഷലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല.” ”വിദ്യാഭ്യാസത്തിലേക്കുള്ള […]

മലപ്പുറം: പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. ഏറ്റവുമധികം വിദ്യാർത്ഥികളെ വിജയിപ്പിച്ച ജില്ല മലപ്പുറമാണ്. കൂടുതൽ എ പ്ലസ് നേടിയ ജില്ലയും മലപ്പുറം തന്നെ. ഇനി വിജയികളും അവരുടെ രക്ഷിതാക്കളും പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള നടപടികളിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളാണ്. മലപ്പുറം ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവുമധികം പ്രയാസവും ടെൻഷനും അനുഭവിക്കുന്ന സന്ദർഭം കൂടിയാണിത്. 70 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കരായ മക്കൾക്കുപോലും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ സങ്കടപ്പെടുന്ന കാഴ്ചക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജില്ല […]

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാൻ താരങ്ങൾ. രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗാ നദിയിലൊഴുക്കാനാണ് പുതിയ നീക്കം. ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം. സമരത്തിന്റെ മുൻനിരയിലുള്ള ഗുസ്തി താരം സാക്ഷി മാലിക് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരവേദിയടക്കം ഡൽഹി പൊലീസ് പൊളിച്ചുനീക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. തങ്ങളുടെ കണ്ണീർ കാണാൻ രാഷ്ട്രപതി തയാറായില്ല. അതുകൊണ്ട് […]

ധര്‍മ്മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ ഇഷ്ടതാരമാണ്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എത്തിയ അദ്ദേഹം പിന്നീട് മിനിസ്‌ക്രീനിലും സിനിമകളിലും ശ്രദ്ധേയനായി മാറി. ഒരിടയ്ക്ക് മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പൊ, അധികം സിനിമയിൽ ഒന്നും കാണുന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. മനഃപൂർവ്വം സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതല്ലെന്നും അഭിനയിക്കാന്‍ തന്നെ ആരും വിളിക്കാത്തതാണെന്നും ധര്‍മജന്‍ പറയുന്നു. താനില്ലെങ്കിലും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും പെട്ടന്ന് ആളെ കിട്ടുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു. […]

എല്ലാ കാർ നിർമ്മാതാക്കളും ഇലക്ട്രിക് സെഗ്മെന്റിൽ തങ്ങളുടെ പുതിയ ഐഡിയകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് കണക്കിലെടുത്താണ് ഹോളിവുഡ് സിനിമാ ശൈലിയിലുള്ള ആഡംബര കാർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ അവിനിയ എന്നാണ് ഈ തകർപ്പൻ കാറിന്റെ പേര്. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവിനിയ ഇവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സ്റ്റൈലിഷും സുഗമവുമായ പ്രീമിയം എംപിവി ലുക്കിലുള്ള അവിന്യ ഇവി കണ്‍സെപ്റ്റിന്‍റെ ചില വിശേഷങ്ങള്‍ അറിയാം. കാർ പൂർണമായി ചാർജ്ജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ […]

കുവൈറ്റ്: സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റണമെന്ന് പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ട് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ . രാജ്യത്തെ കേന്ദ്രത്തില്‍ രണ്ടു ലക്ഷത്തി പതിനേഴായിരം തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ കൈപ്പറ്റാതിരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തയ്യാറായ സിവില്‍ ഐഡി കാര്‍ഡുകള്‍ ഉടന്‍ കൈപ്പറ്റാതിരിക്കുന്ന സിവില്‍ ഐഡി ഉടമകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നതായും കാര്‍ഡ് നശിപ്പിക്കുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.

സസ്യങ്ങളും സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് വീഗൻ ഡയറ്റ്. പാലുൽപ്പന്നങ്ങൾ, മുട്ട, തേൻ, മാംസം, ചിക്കൻ, മത്സ്യം, കക്കയിറച്ചി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ വീഗൻ ഡയറ്റിൽ കഴിക്കുന്നില്ല. ഗവേഷണത്തിലും പരിശോധനയിലും മൃഗങ്ങളെ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ഏത് തരത്തിലുള്ള മൃഗ ചൂഷണത്തിനും വീഗൻ ഡയറ്റ് എതിരാണ്.വീഗൻ ഡയറ്റ് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ്, ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കേണ്ടതുണ്ട്. വീഗൻ ഡയറ്റിന്റെ ഗുണങ്ങൾ ഇവയാണ്; ശരിയായ രീതിയിൽ നടപ്പിലാക്കുന്നിടത്തോളം കാലം വീഗൻ ഡയറ്റിന് നിരവധി ഗുണങ്ങളുണ്ട്. […]

നിലമ്പൂർ: നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രസവ വാർഡിൽ രോഗികൾക്ക് ആവശ്യമായ ബെഡുകൾ പോലുമില്ലാത്ത വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിലമ്പൂർ ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. പുരുഷവാർഡിൽ നിന്നും സ്ത്രീകളുടെ വാർഡിലേക്ക് ബെഡുകൾ മാറ്റി താൽക്കാലികമായി ഓട്ടയടക്കുന്ന പരിപാടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എട്ടു വർഷം മുൻപ് പണി തുടങ്ങിയ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഇനിയും പണി പൂർത്തിയാക്കിയിട്ടില്ല. ആദിവാസികൾ അടക്കമുള്ള മലയോര താമസിക്കുന്ന പിന്നോക്ക വിഭവങ്ങളുടെ ജീവൻ വച്ചാണ് സർക്കാറുകൾ […]

കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഉടന്‍ അവിടെ നിന്ന് മാറി നില്‍ക്കുക. അമിതമായി പരിഭ്രമിക്കുന്നത് ദോഷകരമായി ബാധിക്കും. കുത്തേറ്റ ആളുടെ ശ്വസന പ്രക്രിയയും ഹൃദയത്തിന്റെ പ്രവര്‍ത്തനവും കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. തലകറക്കം, ഛര്‍ദി, തലവേദന, ശരീരം തളരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. ശ്വസന തടസം ഉണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം […]

error: Content is protected !!