സജേഷ് ശശി വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ പതിനഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

New Update

publive-image

വെളിയന്നൂർ:വെളിയന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ പതിനഞ്ചാമത്ത് പ്രസിഡന്റായി സിപിഐഎമിലെ സജേഷ് ശശി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും കെഎസ്കെടിയുജില്ലാ പ്രസിഡന്റും, ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ ജനപ്രതിനിധിയാണ്. എൽഡിഎഫ് ധാരണ പ്രകാരം കേരള കോൺഗ്രസിലെ സണ്ണി പുതിയിടം രാജിവെച്ചിരുന്നു.

Advertisment

പ്രസിഡന്റ് സ്ഥാനത്തേക്ക് സജേഷ് ശശിയെ സണ്ണി പുതിയിടം നാമനിർദ്ദേശിക്കുകയും, ജോമോൻ ജോണി പിന്താങ്ങുകയും ചെയ്തപ്പോൾ സജേഷ് ശശി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി കുറവിലങ്ങാട് എഇഒ സത്യവാചകം ചൊല്ലിക്കൊടുത്തു.

publive-image

ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി ജിജി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ, ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺ ചിറ്റേത്ത്, ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി പി സ്റ്റിഫൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സണ്ണി പുതിയിടം, തങ്കമണി ശശി, കെ.ജെ ജോയി മുപ്രപ്പള്ളിൽ, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്ജ്, സിപിഐഎം പാലാ ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ഷെറി മാത്യു, സിറിയക് ചാഴികാടൻ, സിപിഐഎം ലോക്കൽകമ്മിറ്റി സെക്രട്ടറി സി.കെ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ, നാട്ടുകാർ എന്നിവർ ഹാരാർപ്പണം നടത്തി അനുമോദന യോഗത്തിൽ പങ്കെടുത്തു.

Advertisment