New Update
/sathyam/media/post_attachments/jwglnFygyrkPTmBsfg3M.jpg)
പാലാ: ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസ് എമ്മിലെ ആനന്ദ് മാത്യു ചെറുവള്ളി തിരഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഐ (എം) സ്വതന്ത്രൻ സെബാസ്റ്റ്യൻ കട്ടയ്ക്കൽ രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Advertisment
നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് യുഡിഎഫിലെ ഷിബു പൂവേലിയെ ആനന്ദ് പരാജയപ്പെടുത്തിയത്. യുഡിഎഫിലെ ഒരംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. കേരളാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റു കൂടിയാണ് ആനന്ദ് ചെറുവള്ളി. പാലാ ആർഡിഒ രാജേന്ദ്ര ബാബു വരണാധികാരിയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us