/sathyam/media/post_attachments/XV70RUvwIEvXghPK6lFm.jpg)
ചിറ്റാര്‍: ചിറ്റാര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.
വൈകുന്നേരം 4.45ന് കൊടിയേറ്റ്. അഞ്ചിന് വിശുദ്ധ കുര്‍ബാന റവ.ഡോ. ജോയല്‍ പണ്ടാരപ്പറമ്പില്‍. സന്ദേശം ഫാ.ജോര്‍ജ് കൊറ്റിലങ്ങാട്ട്. രാത്രി ഏഴിന് കലാസന്ധ്യ. നാലിന് ഉച്ചയ്ക്ക് 12.30ന് ആയിരം മണി ജപമാല.അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന ഫാ. വിനീത് മേയ്ക്കല്‍. 6.30ന് പ്രദക്ഷിണം. രാത്രി ഒന്പതിന് സ്‌നേഹവിരുന്ന്.9.15ന് ലൈറ്റ് സൗണ്ട് ഷോയും വാദ്യമേളങ്ങളും.
അഞ്ചിന് രാവിലെ ഏഴിന് വീടുകളിലേക്ക് കഴുന്നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് തിരുനാള്‍ കുര്‍ബാന ഫാ.മാത്യു കദളിക്കാട്ടില്‍. 6.30ന് ആകാശ വിസ്മയം. ഏഴിന് നാടകം-അമ്മമനസ്. ആറിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. കുര്യന്‍ ആനിത്താനം. പ്രസംഗം ഫാ. ജോസഫ് താഴത്തുവരിക്കയില്‍. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് ഗാനമേള.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us