Advertisment

അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ തിരുനാൾ ശനി, ഞായർ ദിവസങ്ങളിൽ

New Update

publive-image

Advertisment

അരീക്കര: സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും വിശുദ്ധ റോക്കീസിൻ്റെ തിരുനാളും ശനി,ഞായർ ദിവസങ്ങളിൽ.ഇന്ന് രാവിലെ ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപഴമ്പിൽ പതാക ഉയർത്തി. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാദർ എബിൻ കുന്നപ്പള്ളി യുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു.

ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ നടത്തപ്പെടുക. ശനിയാഴ്ച വൈകുന്നേരം 5.30 ന് തിരുനാൾ കുർബാനയും, തുടർന്ന് അരീക്കര ദേശത്തിന്റെ മതേതരത്വം വിളിച്ചോതിക്കൊണ്ട് അരീക്കര ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പെരുമറ്റം മഹാദേവ ക്ഷേത്രം വരെ പ്രദക്ഷിണമായി പോവുകയും, തുടർന്ന് കുരിശു പള്ളിയിൽ ലദീഞ്ഞ്, ദേവാലയത്തിൽ വച്ച് തിരുനാൾ സന്ദേശവും, പരിശുദ്ധ കുർബാനയുടെ ആശിർവാദവും, വാദ്യമേളങ്ങളും ആകാശ വിസ്മയവും ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും, പ്രതിക്ഷണവും, വൈകുന്നേരം6.45 ന് ദൃശ്യ കലാ വിസ്മയമായി മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്.

Advertisment