ബെന്നി വർഗ്ഗീസ് മുണ്ടന്താനം കരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ബെന്നി വർഗ്ഗീസ് മുണ്ടന്താനം (കേരള കോൺഗ്രസ് - എം) തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം ആദ്യ വർഷക്കാലം സിപിഐ (എം) പ്രതിനിധിയായിരുന്ന സീനാ ജോൺ വൈസ് പ്രസിഡന്റ് പദവി രാജി വെച്ചതിനെ തുടർന്നാണ് ബെന്നി വർഗീസ് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment

publive-image

മുൻ പഞ്ചായത്തു പ്രസിഡന്റും ബ്ലോക്കുപഞ്ചായത്തംഗവും കൂടിയായ ബെന്നി വർഗീസ് നിലവിൽ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചുവരുകയായിരുന്നു. വലവൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവുമാണ്. മീനച്ചിൽ താലൂക്ക് തഹസീൽദാർ എൽ.ആർ. കെ.സുനിൽകുമാർ റിട്ടേണിങ്ങ് ഓഫീസറായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു.

വിവിധ കക്ഷി നേതാക്കളായ ടോബിൻ കെ അലക്സ് , ജിൻസ് ദേവസ്യാ, ഷാജു തുരുത്തൻ , കുഞ്ഞുമോൻ മാടപ്പാട്ട്, ഡൊമിനിക് ഇലിപ്പുലിക്കാട്ട്, ജോർജ് വേരനാക്കുന്നേൽ, രാമചന്ദ്രൻ അള്ളുംപുറം, ജയ്സൺമാന്തോട്ടം പഞ്ചായത്ത് മെമ്പർമാരായ സീനാ ജോൺ, ആനിയമ്മ ജോസ്, അഖില അനിൽകുമാർ, സാജു വെട്ടത്തേട്ട്, സെക്രട്ടറി കെ.ബാബുരാജ്, ഡാന്റീസ് കൂനാനിക്കൽ, എം.ഐ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment