ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/0X2PpIVdILk3V0DBg6Gq.jpg)
ഉഴവൂർ:സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. താഴത്തുകണ്ടത്തിൽ തോമസ് അലക്സ് (43) സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയെടെയാണ് അപകടം ഉണ്ടായത്. ഉഴവൂര്‍ യഹോവ സാക്ഷികളുടെ രാജ്യഹാളിന് സമീപത്തായിരുന്നു അപകടം.
Advertisment
അരീക്കര പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് മെഗാ ഷോ കാണാൻ പോയതായിരുന്നു. ഉടൻ തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us