/sathyam/media/post_attachments/8zHgbrcE5vGBbEmq6JcV.jpg)
വലവൂര്‍: വലവൂർ ഗവ.യുപി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 10-ന് എംഎല്‍എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. താനും പ്രമുഖരായ അന്താരാഷ്ട്ര തലത്തിൽ വരെയുള്ള കളിക്കാരും വോളിബോൾ കളിച്ചു വളർന്ന ഗ്രൗണ്ടാണ് വലവൂർ സ്കൂളിന്റേതെന്ന് മാണി സി കാപ്പൻ അനുസ്മരിച്ചു.
/sathyam/media/post_attachments/3dJCQJvAorA1x6GV4aHQ.jpg)
സ്കൂളിന്റെ പുറകിൽ ഭംഗിയായി കൃഷി ചെയ്തിരിക്കുന്ന കൃഷിത്തോട്ടവും എൽഎസ്എസിന് മുഴുവൻ കുട്ടികളുടെ വിജയവും മികച്ച പിടിഎയ്ക്കുള്ള അവാർഡ് നേട്ടവും മികച്ച യുപി സ്കൂളിനുള്ള അവാർഡ് നേട്ടവും എല്ലാം തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് മാണി സി കാപ്പൻ പറഞ്ഞു.
/sathyam/media/post_attachments/twBqGx28IwLz3CKUfodj.jpg)
സ്മാർട്ട് ക്ലാസ്സ് റൂമുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് 100% വിജയം സ്കൂളിന് നേടിക്കൊടുത്ത എൽഎസ്എസ് വിജയികളെ ആദരിച്ചു.
/sathyam/media/post_attachments/LmT3lOm1N74ZAMzhJLFT.jpg)
ശോചനീയാവസ്ഥയിലുള്ള പാചകപ്പുരയ്ക്ക് പകരം പുതിയതൊന്നിന് ഫണ്ട് ഉടൻ കണ്ടെത്തി പണിയുന്നതാണെന്ന് റാണി ജോസ് അറിയിച്ചു. ജോസ് കെ മാണി എംപി സ്കൂളിന് അനുവദിച്ച വാഹനത്തിനുള്ള ഷെഡ് പണിയുന്നതിന് രണ്ട് ലക്ഷം രൂപ മാറ്റിവയ്ക്കുന്നുവെന്ന് കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം അറിയിച്ചു.
/sathyam/media/post_attachments/5iVwlVeEXic0k0CJDdz6.jpg)
മികച്ച യുപി സ്കൂളിനുള്ള കരൂർ ഗ്രാമപ്പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്കാരവും പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പിടിഎയ്ക്കുള്ള പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു. രാമപുരം എഇഒ ജോസഫ് കെ കെ വിവിധ എർഡോവ്മെന്റുകളും കേരള ബാങ്ക് ബോർഡ് മെമ്പർ ഫിലിപ്പ് കുഴികുളം വിവിധ ഉപജില്ല മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
/sathyam/media/post_attachments/LBdWeqNwc6ijerw0x23L.jpg)
മുൻ പ്രധാനാധ്യാപകർ ഷാജി ജോൺ എൽ എസ് എസ് വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് റെജി എംആർ, എസ്എംസി പ്രസിഡന്റ് രാമചന്ദ്രൻ കെ.എസ്, എംപിടിഎ പ്രസിഡന്റ് രജി സുനിൽ, സീനിയർ അസിസ്റ്റന്റ് പ്രിയ സെലിൻ തോമസ് എന്നിവർ പ്രസംഗിച്ചു. സമ്മേളത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us