/sathyam/media/post_attachments/k2wb9yOb3dpEJvcH6pCT.jpg)
പാലാ:കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും കർഷ യൂണിയൻ (ജെ) പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ അവിരാച്ചൻ മുല്ലൂരും സഹപ്രവർത്തകരും തൽസ്ഥാനങ്ങൾ രാജിവെച്ച് കേരള കോൺഗ്രസ് എമ്മില്‍ ചേർന്നു. പ്രവർത്തകരോടൊപ്പം ജോസ് കെ മാണി എംപിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
കേരള കോൺഗ്രസ് എമ്മിലേക്ക് കടന്നുവരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്നും സെമി കേഡർ സംവിധാനത്തിൽ കേരള കോൺഗ്രസ് (എം ) കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കന്നു എന്നും ജോസ് കെ മാണി എംപി പറഞ്ഞു.
/sathyam/media/post_attachments/nZOrnrZoZ4D0CVajdCqZ.jpg)
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് അണികളില്ലാത്ത കടലാസ് സംഘടനയായി മാറിയെന്ന് അവിരാച്ചൻ മുല്ലൂർ പറഞ്ഞു. രാമപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് അവിരാച്ചൻ. കേരള കോൺഗ്രസ് (എം ) നേതാക്കളായ ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, ബൈജു ജോൺപുതിയടുത്തുചാലിൽ, സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുംപള്ളികുന്നേൽ, ബെന്നി തെരുവത്ത്, ബെന്നി ആനത്താറ, ഓസ്റ്റിൻ കുരിശുംമൂട്ടിൽ, സിജോ പ്ലാത്തോട്ടം , കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ഷാജി കൊല്ലിത്തടവും കൂട്ടരും കേ. കോൺഗ്രസ് എമ്മില്‍
കരൂർ: വിവിധ പാർട്ടികളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവധി പേർ ഷാജി കൊല്ലിത്തടത്തിൻ്റെ നേതൃത്വത്തിൽ കേരള കോൺ (എം) ചെയർമാൻ ജോസ് കെ. മാണിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു. കരൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞുമാൻ മാടപ്പാട്ട് അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, കെ ജെ ഫിലിപ്പ് കുഴികുളം, ജിമ്മി മറ്റത്തിപ്പാറ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ടോബിൻ.കെ അലക്സ്, ബെന്നി മുണ്ടന്താനം,ഡോമിനിക് എലിപ്പുലിക്കാട്ട്, ബാബു മൈക്കിൾ കാവുകാട്ട്,ടോം തടത്തിക്കുഴി,സിബി കുറ്റിയാനിക്കൽ, സിബി വള്ളോനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us