/sathyam/media/post_attachments/C4muUqhfoaO7ZDkLRtBZ.jpg)
പാലാ: മരങ്ങാട്ടുപിള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടണഞ്ഞ കു​റ​വി​ല​ങ്ങാ​ട് പ​ക​ലോ​മ​റ്റം ഐ​ക്ക​ര​ത്താ​ഴ​ത്ത് ബേ​ബി​യു​ടെ ഭാ​ര്യ സോ​ഫിയാമ്മ ബേ​ബി (57) യുടെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ പുനഃരുത്ഥാന പൂന്തോട്ടത്തിൽ. പരേത പൈ​ക എ​ള​മ്പ​റ്റം​വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.
​മക്ക​ള്‍: സു​ബി റോ​സ് (യു​കെ), സ്​നേ​ഹ മ​രി​യ, സോ​ന അ​ന്ന (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍: സൂ​ര​ജ് മാ​ര്‍ട്ടി​ന്‍ വ​ട​ക്കേ​ക​ണ​ശ്ശേ​രി​ല്‍ പാ​മ്പ​നാ​ര്‍ (യു​കെ), ബൈക്കോടിച്ചിരുന്ന അപകടത്തിൽ പരുക്കേറ്റ ജി​മ്മി ജോ​സ് ത​കി​ടി​യേ​ല്‍ (പ​ള്ളി​ക്ക​ത്തോ​ട്).
പാ​ലാ​യി​ലു​ള്ള സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന സോ​ഫിയാമ്മ പാ​ലാ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. അ​പ​ക​ട​ത്തെ​ത്തുട​ര്‍ന്ന് ടാ​ങ്ക​ര്‍ ലോ​റി ര​ണ്ട് കാ​റു​ക​ളി​ലും ഇ​ടി​ച്ചു. ഇ​ടി​ച്ച ബൈ​ക്കി​നെ ഏ​റെ ദൂ​രം​ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. അപകടത്തിൽപെട്ട സോഫിയാമ്മ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.
മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മു​ട്ടു​ചി​റ​ ആ​ശു​പ​ത്രിയിലെ മോ​ര്‍ച്ച​റി​യി​യിലാണ്. ഞായറഴ്ച്ച ഉച്ചമുതൽ ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us