/sathyam/media/post_attachments/W83ijWhp0HXCaVWqMhY4.jpg)
കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മണയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും മേൽശാന്തി പൊതിയിൽ ഇല്ലത്ത് അനൂപ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റുന്നു
കുറവിലങ്ങാട്: കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 18ന് പള്ളിവേട്ട. 19ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 15, 16, 17, 18 ദിവസങ്ങളിൽ രാവിലെ 11.30 ന് ഉത്സവബലിദർശനം, 12.30ന് പ്രസാദമൂട്ട്. 15ന് രാത്രി 7 ന് എൻ. യു.സഞ്ജയ് ശിവയുടെ സംഗീതസദസ്സ്. 16 ന് രാത്രി 7 ന് കുമാരി ശ്രേയ സുരേഷ് അവതരിപ്പിക്കുന്ന ഭക്തിഗാന മഞ്ജരി. 17 ന് രാത്രി 7 ന് തിരുവാതിരകളി. 18 ന് രാത്രി 7 ന് ഭക്തിഗാനമേള, 8 മണിക്ക് പള്ളിവേട്ട പുറപ്പാട്, 9.30 ന് പള്ളിവേട്ട എതിരേൽപ്. തുടർന്ന് വലിയ വിളക്ക്, വലിയ കാണിക്ക.
ആറാട്ട് ദിവസമായ 19 ന് രാവിലെ 9 മുതൽ പാലാ ലയതരംഗ് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. 11.30 ന് തിരുവോണ പൂജ ദർശനം. 12 .30 മുതൽ ആറാട്ട് സദ്യ. വൈകുന്നേരം 5.30 ന് താലപ്പൊലി ഘോഷയാത്ര. 7ന് കൊടിയിറക്ക് തുടർന്ന് ആറാട്ട്. പഞ്ചാരിമേളം ചൊവ്വല്ലൂർ മോഹനവാര്യർ.
ഉത്സവദിവസങ്ങളിൽ ദിവസവും രാവിലെ 5.45 ന് നിർമാല്യ ദർശനം, വൈകിട്ട് 6.15 ന് നാമജപ പ്രദക്ഷിണം, 6.30 ന് ദീപാരാധന 8ന് ശ്രീഭൂതബലി, വിളക്ക് എന്നിവ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us