സ്വാന്തന പരിചരണവും പാലിയേറ്റീവ് പരിചരണവും കൂടുതൽ ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ

New Update

publive-image

വലവൂര്‍:സ്വാന്തന പരിചരണവും പാലിയേറ്റീവ് പരിചരണവും കൂടുതൽ ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. കരൂർ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും അവാർഡ് ദാനവും വലവൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരൂർ പഞ്ചായത്ത് ഈ രംഗത്ത് ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. നൂറ്റിയൻ പത്തിനാല് രോഗികളാണ് കരൂർ പഞ്ചായത്തിൽ പാലിയേറ്റീവ് കെയറിനായ്പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Advertisment

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ കെ. ജെ. ഫിലിപ്പ് കുഴികുളം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബെന്നി മുണ്ടത്താനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ്, ഷീല ബാബു, പഞ്ചായത്ത് മെമ്പർമാരായ ആനിയമ്മജോസ്, അഖില അനിൽകുമാർ, സീന ജോൺ, മോളി ടോമി, സ്മിത ഗോപാലകൃഷ്ണൻ, പ്രേമകൃഷ്ണസ്വാമി, പ്രിൻസ് അഗസ്റ്റിൻ, ഗിരിജ ജയൻ, പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് കെ, മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് പി. ആർ, ഹെൽത്ത് ഇൻസ്പെക്ടർ തങ്കൻ എം.വി. തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാര ജേതാവ് വി.എസ്. ഷീലാ റാണി പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് ദീപ്തി മോൾ പി.ആർ. എന്നിവരെ ആദരിച്ചു

Advertisment