ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ വന്‍ തിരക്ക്...

New Update

publive-image

കോട്ടയം: സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പന ഓക്സിജന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ നടന്നു. 200 ൽ പരം ഉപഭോക്താക്കള്‍ക്ക് ആദ്യ ദിനം തന്നെ സ്മാർട്ട്ഫോണുകൾ നൽകിയതായി ഓക്സിജന്റെ പ്രതിനിധികൾ അറിയിച്ചു.

Advertisment

കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും ഇപ്പോൾ വിലപ്പന ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വളരെ നേരത്തെ തന്നെ പ്രീ ബുക്കിങ് സൗകര്യവും ഓക്സിജൻ ഒരുക്കിയിരുന്നു. ഇപ്പോൾ ആവശ്യമായ ഏറ്റവും പുതിയ എസ് 23 മോഡലുകളായ എസ് 23, എസ് 23 പ്ലസ്, എസ് 23 അൾട്രാ എന്നിവയുടെ സ്റ്റോക്കും ഓക്സിജനിൽ ലഭ്യമാണ്.

publive-image

ക്യാമറയിലും പ്രോസസ്സറിലും വൻ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. 200 എംപി നൈറ്റ്‌ ഫോട്ടോഗ്രാഫി ക്യാമറയും സ്‌നാപ്ഡ്രാഗൺ 8 സെക്കന്റ്‌ ജനറേഷൻ പ്രോസസ്സറുമാണ് എസ് 23 അൾട്രാക്കുള്ളത്. ഇപ്പോൾ പ്രി ബുക്ക്‌ ചെയ്യുന്നവർക്ക് 36999 രൂപയുടെ സ്മാർട്ട്‌വാച്ചും 13999 രൂപയുടെ ഇയർ ബഡും വെറും 4999 രൂപക്ക് സ്വന്തമാക്കാവുന്നതാണ്.

കൂടാതെ 8000 രൂപാ വരെ സാംസങ് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. മൊബൈൽ ഫോൺ വില്പനയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച എക്സ്പീരിയൻസ് ഉപഭോക്താക്കള്‍ക്ക് ഓക്സിജൻ എന്നും ഉറപ്പുവരുത്തുന്നു.

Advertisment