/sathyam/media/post_attachments/PfL4Hnv3nxhDPW84CKge.jpg)
പാലാ:പാലാ മുനിസിപ്പലിറ്റിയുടെ മുൻ ചെയർമാന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തെ ഭരണത്തിൽ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ഇപ്പോഴത്തെ മുനിസിപ്പൽ ചെയർപേഴ്സന്റെ വെളിപ്പെടുത്തലോടെ തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
നിർമ്മാണം പൂർത്തിയാകത്ത ശ്മശാനം ഉദ്ഘാടനം നടത്തി ഘടകക്ഷി നേതാവിന്റെ ഉദ്ഘാടന കൊതിക്ക് സിപിഎം പ്രതിനിധിയായ ചെയർപേഴ്സൺ കുറ്റമേറ്റ് പറഞ്ഞ് മാപ്പ് പറഞ്ഞത് അഭിനന്ദാർഹമാണെന്നും സജി പറഞ്ഞു.
കോടതി സമുച്ചയം നിർമ്മാണം പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയെങ്കിലും പൂർണമായും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. 5 കോടി മുടക്കി നിർമ്മിച്ചിട്ടിരിക്കുന്ന അമിനിറ്റി സെന്ററും തുറന്ന് കൊടുത്തിട്ടില്ല. പാലാ ഗവൺമെൻറ് ആശുപത്രിയിലും പലപ്രാവിശ്യം വിവിധ ഉദ്ഘാടനങ്ങൾ നടന്നെങ്കിലും ആവശ്യത്തിന് ഡോക്ടർമാരോ, നഴ്സ്സുമാരോ, മരുന്നുകൾ പോലും ഇല്ല എന്നും, റോഡും അടിസ്ഥാന സൗകര്യങ്ങളും താറുമാറായി കിടക്കുകയാണെന്നും സജി ആരോപിച്ചു.
കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ടും, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാടും ഒപ്പമുണ്ടായിരുന്നു. പാലാ എംഎൽഎ മാണി.സി.കാപ്പന്റെ നേതൃത്വത്തിൽ പാലായിൽ നടന്നുവരുന്ന വികസനങ്ങൾ തടസ്സപ്പെടുത്തുന്നതിനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us