New Update
/sathyam/media/post_attachments/o6i4Mtuu2sTQdGDamrMt.jpg)
പാലാ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മുണ്ടുപാലം ഭാഗത്ത് താഴവയലിൽ വീട്ടിൽ അജിത്ത് ബിനു (22) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇയാൾ കഴിഞ്ഞദിവസം പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അബ്രഹാം കെ.എം, ബിജു ജോസഫ്, സി.പി.ഒ.മാരായ ജോബി കുര്യൻ, റോയി വി.എം, ബീനാമ്മ കെ.എം, ശുഭ എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us