/sathyam/media/post_attachments/WTHGTfBOJcwfST68WaX2.jpg)
പാലാ:നികുതി ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന സമര പരിപാടികളിൽ പോലീസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ടൗണിൽ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി.
/sathyam/media/post_attachments/oHmNgCYhERxZqVbUg7a1.jpg)
നികുതി ഭീകരതക്ക് എതിരെയുള്ള ജനകീയ സമരങ്ങളെ പോലീസ് കയ്യുക്കുകൊണ്ട് അടിച്ചമർത്താൻ നോക്കിയാൽ യൂത്ത്കോൺഗ്രസും, കോൺഗ്രസും കയ്യും കെട്ടി നോക്കിനിക്കില്ലായെന്ന് കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം പ്രസ്താവിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. ജേക്കബ് അൽഫോൻസാ ദാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/KLjYanwAqcdFJoghIR3i.jpg)
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോബി ഊടുപുഴ, നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്
ആൽബിൻ ഇടമനശേരിൽ, കോൺഗ്രസ് നേതാക്കളായ തോമസ്കുട്ടി നെച്ചികാടൻ, ബൈജു മുണ്ടപ്ലാക്കൽ, സജി തുണ്ടത്തിൽ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ ജോബിഷ് ജോഷി, ഉണ്ണികൃഷ്ണൻ നായർ, മണ്ഡലം പ്രസിഡൻ്റുമാരായ കിരൺ അരീകൽ, അഡ്വ. ഗോകുൽ ജഗനിവാസ്, അഗസ്റ്റിൻ ബേബി, കെ എസ് യു നിയോജകമണ്ഡലം പ്രസിഡൻ്റ് അർജുൻ സാബു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജസ്റ്റിൻ, ടോണി ചക്കാലക്കൽ,അലോഷി, എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us