/sathyam/media/post_attachments/3RnuDnUGIZC81NNFkds5.jpg)
യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദോത്തി ചലഞ്ച് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്യുന്നു
രാമപുരം:യൂത്ത് കോണ്‍ഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിരാലംബരായ അമ്മക്കും ചെറുമകനും വേണ്ടി ദോത്തി ചലഞ്ച് നടത്തുന്നു. ഇതില്‍ നിന്നും സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും.
ദോത്തി ചലഞ്ചിന്റെ ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം കൂടുതല്‍ ആളുകള്‍ക്ക് ഭവന പുനരുദ്ധാരണം നടത്തുവാന്‍ സഹായിക്കുന്നതിന് വേണ്ടി ദോത്തി ചലഞ്ച് കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.
മണ്ഡലം പ്രസിഡന്റ് വിഷ്ണു തെരുവേല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി റോബി ഊടുപുഴയില്‍, ജേക്കബ് അല്‍ഫോന്‍സ് ദാസ്, പഞ്ചായത്ത് മെമ്പര്‍ സൗമ്യ സേവിയര്‍, ജിനോ എക്കാലായില്‍, ടോണി മുല്ലുകുന്നേല്‍, ലിജോ ഈപ്പന്‍, ജോസിന്‍ ആന്‍ഡ്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us