/sathyam/media/post_attachments/DCzTTxNzGN7ognJON804.jpg)
ഇടമറ്റം:സുസ്ഥിര വികസനത്തിന് ഗാന്ധിയൻ സാമ്പത്തികശാസ്ത്രം അനിവാര്യമെന്ന് ഡോ. എം. സി ദിലീപ് കുമാർ. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഇടമറ്റം ഓശാനാ മൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/0ycSmVTV7K0ynlkrfJ9c.jpg)
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരവും രാജ്യത്തിൻന്റെ സുസ്ഥിര വളർച്ചയും ഡോ: സരിൻ ഒറ്റപ്പാലം, ആനുകാലിക സാമൂഹിക സാംസ്കാരിക രംഗത്ത് ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി ഡോ: എം .സി ദിലീപ് കുമാർ, മദ്യ ലഹരി വസ്തുക്കളുടെ ഉപയോഗം - രോഗമമോ സാമൂഹിക തിന്മയോ ഡോ: എസ് ജി .ബിജു , രാഷ്ട്രീയത്തിലെ ആത്മീയതയും ഭൗതികതയും ഡോ : അജിതൻ മേനോത്തു്,നികുതിസമാഹരണവും വിനിമയവും സാമൂഹ്യസമത്വവും ഡിജൊ കാപ്പൻ എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു,
/sathyam/media/post_attachments/1SI8jdiOoBfrXoO01KfC.jpg)
50 ൽ ഏറെ വർഷമായുള്ള പൊതുരംഗത്തെ സമഗ്ര സംഭാവനയെ വിലയിരുത്തി ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറിയായ എ.കെ. ചന്ദ്രമോഹന് മാനവ സേവാ പുരസ്ക്കാരവും പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചു. 64- മത് സംസ്ഥാന സ്കൂൾ മീറ്റിൽ 1500 മീ., 3000 മീ., ക്രോസ് കൺട്രി സ്വർണ്ണ മെഡൽ നേടിയ ദേവികാബെന്നിന് സ്നേഹോപഹാരം നൽകി അനുമോദിച്ചു.
/sathyam/media/post_attachments/nXhjfXKMYtq5f31SIBs2.jpg)
ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽസെക്രട്ടറി കെ.ഒ വിജയകുമാർ സ്വാഗതവും വൈസ് ചെയർമാൻ വർക്കിച്ചൻ പൊട്ടൻകുളം നന്ദിയും രേഖപ്പെടുത്തി. അഡ്വ. എ. എസ്. തോമസ്, അഡ്വ സോമശേഖരൻ നായർ ഇടനാട്, റോയി കപ്പലുമാക്കൽ, രാജേന്ദ്രബാബു ഭരണങ്ങാനം, ഗ്രേഷ്യസ് ജോസഫ്, ഷെഹിം വിലങ്ങുപാറ, രാജു കൊക്കപ്പുഴ, ബൈജു പൊറ്റേടം, സുബിൻ ജോസഫ് മുത്തുമല, ജോയ് മേനാച്ചേരി, സാബു എടേട്ട്, സോബി ചൊവ്വാറ്റുകുന്നേൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us