New Update
/sathyam/media/post_attachments/JbhxQICfAjfjBqZ6yc3X.jpg)
പാലാ:പാലാ - തൊടുപുഴ റൂട്ടിൽ ഞൊണ്ടിമാക്കൽ കവലയിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കുറവിലങ്ങാട് സ്വദേശി തട്ടാരത്ത് പറമ്പിൽ ബിമൽ ബാബു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. അപകടത്തിൽ യുവാവ് ഓടിച്ച പൾസർ ബൈക്ക് പൂർണ്ണമായും തകർന്നു. ബൈക്കിനെ ഇടിച്ച ഇന്നോവ കാർ തലകീഴായി മറിഞ്ഞ നിലയിലുമാണ്. മലപ്പുറത്ത് നിന്നും പാലായിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. മരണമടഞ്ഞ ബിമൽ ബാബുവിന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us