മേലുകാവിലെ അനധികൃത പാറ ഖനനത്തിനും ലോഡ് നീക്കത്തിനുമെതിരെ ജിഎസ്‌ടി നടപടി. രണ്ട് ടിപ്പറുകള്‍ പിടിച്ചെടുത്തു. ഇന്നത സ്വാധീനത്തില്‍ നടപടിയെടുക്കാന്‍ ജിയോളജി, പോലീസ് അധികാരികള്‍ കാലതാമസം വരുത്തിയതായും ആക്ഷേപം. വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടിച്ചെടുത്ത പാലായിലെ റവന്യു അധികൃതരുടെ അധികാര പരിധിയില്‍ നടക്കുന്നത് കോടികളുടെ അനധികൃത ഖനനം ?

New Update

publive-image

പ്രതീകാത്മക ചിത്രം

പാലാ:മേലുകാവില്‍ അനധികൃത പാറ ഖനനത്തിനെതിരെ ജിഎസ്‌ടി നടപടി. അനധികൃതമായി പാറ ഖനനം ചെയ്ത് ടിപ്പറില്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 2 വാഹനങ്ങള്‍ ജിഎസ്‌ടി അധികൃതര്‍ പിടിച്ചെടുത്ത് മേലുകാവ് പോലീസിന് കൈമാറി. ജിയോളജിക്കല്‍ വിഭാഗത്തിന് ലോഡുകള്‍ കൈമാറാനാണ് നിര്‍ദേശം.

Advertisment

മേലുകാവിലെ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെയാണ് നടപടി. ഉന്നത ഭരണ സ്വാധീനമുള്ള വ്യക്തികളാണ് സ്ഥാപനത്തിനു പിന്നിലെന്ന് നേരത്തെ മുതല്‍ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെ ആക്ഷേപമുണ്ട്. പാസും ബില്ലുമില്ലാതെ മേലുകാവ് മേഖലയില്‍ നിന്നും ദിവസവും നൂറുകണക്കിന് ലോഡ് ഖനന ഉത്പന്നങ്ങള്‍ ജില്ലയ്ക്കകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ജിഎസ്‌ടി അധികൃതരുടെ നടപടി.

തിങ്കള്‍ രാവിലെ 10 മണിയോടെ മങ്കൊമ്പ് ഗ്രാനൈറ്റ്സിന്‍റെ രണ്ട് ടിപ്പറുകള്‍ ഫുള്‍ ലോ‍ഡ് സഹിതം ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ പിടികൂടി അറിയിച്ചിട്ടും ഉച്ചയായിട്ടും കേസെടുക്കാന്‍ പോലീസോ ജിയോളജിക്കല്‍ വിഭാഗമോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

വീട് വയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടികൂടിയ മിടുക്കരാണ് പാലായിലെ റവന്യു അധികൃതര്‍. മണ്ണ് കടത്താന്‍ നീക്കമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാലാ ടൗണില്‍ ഇങ്ങനൊരു നാടകം അരങ്ങേറിയത്. എന്നാല്‍ ഇവരുടെയൊക്കെ അധികാര പരിധിക്കു മുകളില്‍ തന്നെയാണ് ഉന്നത സ്വാധീനത്തോടെ വേണ്ടപ്പെട്ടവരെയൊക്കെ കാണേണ്ടപോലെ കണ്ട് പാറ ഖനനവും ലോഡ് നീക്കവും അരങ്ങേറുന്നത്.

ഈ തട്ടിപ്പ് പിടികൂടി പോലീസിനെയും ജിയോളജിക്കല്‍ വിഭാഗത്തെയും ഏല്‍പിച്ച് നടപടിയെടുപ്പിക്കാന്‍ ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകള്‍ നീണ്ട കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍.

Advertisment