യാത്രക്കാരും വ്യാപാരികളും പെരുവഴിയിൽ; പാലായിൽ ബസ് സ്റ്റാൻഡ് കെട്ടിയടച്ച് എം.വി ഗോവിന്ദന് സ്വീകരണം

New Update

publive-image

പാലാ: കൊട്ടാരമറ്റം ബസ് ടെർമിനലിൽ യാത്രക്കാരെയും വ്യാപാരികളെയും ബന്ധിയാക്കി സിപിഎമ്മിന്‍റെ പന്തൽ നിർമ്മാണം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് പാലായിൽ സ്വീകരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊള്ളുന്ന വെയിലിൽ ജനങ്ങളെ പെരുവഴിയിൽ ഇറക്കിവിട്ടുള്ള പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യം.

Advertisment

യാത്ര പാലായിൽ എത്തുന്നത് ഈ മാസം 11 നാണ്. പന്തൽ പൊളിച്ചു മാറ്റുന്നതു വരെ പിന്നെയും ഇവിടെ യാത്രക്കാർക്ക് പ്രവേശനമില്ല. പാലായിലെ പാർട്ടി ഓഫീസിനോട് ചേർന്നുള്ള ഏറ്റവും തിരക്കേറിയ കൊട്ടാരമറ്റം ബസ് ടെർമിനൽ പൂർണ്ണമായും കെട്ടിയടച്ചു. വിദ്യാർത്ഥികളും പ്രായമായവരും ഭിന്നശേഷിക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരെയും കച്ചവടക്കാരെയും പെരുവഴിൽ ആക്കി.

യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി ഒരുക്കുന്ന സ്വീകരണ വേദി മാറ്റി സ്ഥാപിക്കണമെന്നും ജനദ്രോഹ പരമായ നടപടിയിൽനിന്ന് പാർട്ടി നേതൃത്വം പിൻമാറണമെന്നും ബിജെപി പാലാ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷനായി.

Advertisment