കോണ്‍ഗ്രസ് നേതാവ് ചന്ദ്രമോഹന് ഗാന്ധിദര്‍ശന്‍ വേദിയുടെ പ്രഥമ മാനവ സേവാ പുരസ്കാരം

New Update

publive-image

ഡോ: എംസി ദിലീപ് കുമാറിൽ നിന്ന് മൊമന്‍റോ എകെ ചന്ദ്രമോഹൻ ഏറ്റുവാങ്ങുന്നു. അഡ്വ: എഎസ് തോമസ്, കെഒ വിജയകുമാർ, ഡോ: അജിതൻ മേനോത്ത്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ എന്നിവർ സമീപം

Advertisment

പാലാ: ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മാനവ സേവാ പുരസ്കാരം കോണ്‍ഗ്രസ് നേതാവ് എ.കെ ചന്ദ്രമോഹന്. പുരസ്കാരം സംസ്കൃത സര്‍വ്വകലാശാലാ മുന്‍ വിസിയും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാനുമായ ഡോ. എം.സി ദിലീപ് കുമാര്‍ ചന്ദ്രമോഹന് സമ്മാനിച്ചു.

കെപിസിസി നവമാധ്യമ വിഭാഗം മേധാവി ഡോ. പി സരിന്‍ ഒറ്റപ്പാലം, ഡോ. എസ്.ജി ബിജു, ഡിജോ കാപ്പന്‍, ഡോ. അജിതന്‍ മേനാത്ത്, കെ.ഒ വിജയകുമാര്‍, ഗ്രേഷ്യസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപറമ്പില്‍ അധ്യക്ഷത വഹിച്ചു.

1967 -ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്തെത്തിയ ചന്ദ്രമോഹന്‍ എന്ന കെ.സി നായര്‍ കോട്ടയം ഡിസിസി സീനിയര്‍ വൈസ് പ്രസിഡന്‍റും ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന സെക്രട്ടറിയുമാണ്.

ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന തൃശൂരിലെ സര്‍ക്കാര്‍ സ്ഥാപനമായ കിലയിലെ പരിശീലകനുമായിരുന്നു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗമായിരിക്കെ മഴവെള്ള സംഭരൺി ഉള്‍പ്പെടെയുള്ള മാതൃകാപരമായ ഗ്രാമീണ വികസന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

അമ്പതിലേറെ വര്‍ഷത്തെ രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ചന്ദ്രമോഹനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപറമ്പില്‍ പറഞ്ഞു.

Advertisment