ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽവരുന്ന ഡയാലിസ് ആവശ്യമുള്ള രോഗികളെ തിരഞ്ഞെടുക്കുന്നതിനായി രേഖകള്‍ സഹിതം ഹാജരാകണം

New Update

publive-image

ഉഴവൂര്‍:ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽവരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഡയാലിസ് ആവശ്യമുള്ള രോഗികളെ തിരഞ്ഞെടുക്കുന്നതിനായി ചുവടെ ചേർത്തിരിക്കുന്ന രേഖകളും രോഗി ഹാജരാക്കേണ്ടതാണ്

Advertisment

1. കെആര്‍എന്‍എംഎസ് ആശുപത്രിയിൽ ഡയാലിസ് ചെയ്യുന്നതിനായി രോഗി സമർപ്പിക്കുന്ന അപേക്ഷ.

2. രോഗിയുടെ രോഗ വിവരങ്ങളും പ്രസ്തുത രോഗിയെ കെആര്‍എന്‍എംഎസ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഡയാലിസിസ് നടത്തുവാനുള്ള അനുവാദവും നൽകികൊണ്ടുള്ള നിലവിൽ ചികിത്സിക്കുന്ന ഡോക്ടറുടെ (നെഫ്രോളജിസ്റ്റ്) റിപ്പോർട്ട്.

3. ഏറ്റവും പുതിയ രക്തപരിശോധനാ റിപ്പോർട്ടുകൾ.

Advertisment