പാലായില്‍ ഗൃഹോപകരണങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

New Update

publive-image

പാലാ:ഗൃഹോപകരണങ്ങൾ മോഷണം ചെയ്തു കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ വരവുകാലായിൽ വീട്ടിൽ രാജപ്പൻ (64), മേവിട അയിലക്കുന്നേൽ വീട്ടിൽ അശോക് കുമാർ (52) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇവർ മുത്തോലി കാവലഭാഗത്ത് നടത്തിവന്നിരുന്ന അരമന റെസിഡൻസിയുടെ ഉള്ളിൽ കടന്ന് അവിടെ സൂക്ഷിച്ചിരുന്ന ഉദ്ദേശം 25,000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ ഇവരാണ് കടത്തിക്കൊണ്ടുപോയാതെന്ന് കണ്ടെത്തുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, അജിത്ത് സി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Advertisment