റബർ വിലസ്ഥിരതാ ഫണ്ട് അട്ടിമറിച്ച ഇടത് സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പാലായില്‍ വായ് മൂടിക്കെട്ടി വഞ്ചനാദിനം ആചരിക്കുന്നു

New Update

publive-image

കോട്ടയം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ റബർ കർഷകർക്ക് ആശ്വാസം പകരാൻ യുഡിഎഫ് സർക്കാരിൽ ധനകാര്യ മന്ത്രി ആയിരുന്ന കെ.എം.മാണി തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിച്ച ഇടതു സർക്കാരിന്റെ റബർകർഷക വഞ്ചനക്കെതിരെ വെള്ളിയാഴ്ച രാവിലെ 10 ന് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ കെഎം മാണി പ്രതിമയ്ക്ക് മുന്നിൽ വായ് മുടിക്കെട്ടി വഞ്ചനാദിനം ആചരിക്കുന്നു.

Advertisment

കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Advertisment