റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിച്ചവർ നടത്തുന്ന റബർ കർഷക സംഗമം വഞ്ചന: യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ

New Update

publive-image

പാലാ: ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ കേരളത്തിലെ റബർ കൃഷിക്കാർ വില തകർച്ച മൂലം ആത്മഹത്യയിലേക്ക് നീങ്ങിയപ്പോൾ കർഷകർക്ക് ആശ്വാസമായി കെഎം മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ തുടക്കം കുറിച്ച റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിച്ചവർ നടത്തുന്ന റബർ കർഷക സംഗമം വഞ്ചനയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisment

നാളുകളായി റബർ കൃഷിക്കാർക്ക് ഒരു രൂപയുടെ പോലും ധനസഹായം സർക്കാർ നൽകുന്നില്ല എന്നും, പ്രഖ്യാപനങ്ങൾ നടത്തി കൃഷിക്കാരെ കബളിപ്പിക്കുകയാണെന്നും സജി പറഞ്ഞു. സിപിഎമ്മും, ജോസ് കെ മാണി വിഭാഗവും മാറിമാറി റബർ കർഷക സംഗമം നടത്താതെ കൃഷിക്കാർക്ക് ആശ്വാസം പകരുവാനുള്ള പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്ന് സജി ആവശ്യപ്പെട്ടു.

publive-image

റബർ വില സ്ഥിരത പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാല കൊട്ടാരമറ്റത്ത് കെ എം മാണി പ്രതിമയ്ക്ക് മുമ്പിൽ വായ മൂടികെട്ടിക്കൊണ്ട് നടത്തിയ കരിദിന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, നേതാക്കളായ ജോയി സി കാപ്പൻ, ഡിജു സെബാസ്റ്റ്യൻ, കെ.സി. കുഞ്ഞുമോൻ, സുനിൽ ഇല്ലിമൂട്ടിൽ, ജോണിച്ചൻപൂമരം, ജോമോൻ ഇരുപ്പക്കാട്ട്, പി എസ് സൈമൺ, നോയൽലൂക്ക്, നി ജോ കണ്ണൻ കുഴിയിൽ, ബോബി മൂന്നു മാക്കൽ, സജി ഓലിക്കര, റിജോ ഒരപ്പുഴക്കൽ, കെ.സി. മാത്യു കേളപ്പനാൽ, ബിനോയി ചെങ്ങളം, സിബി നെല്ലൻകുഴിയിൽ, ജോയിസ് പുതിയാമഠം, കുര്യക്കോസ് മണിക്കൊമ്പിൽ, ഷിമ്മി ജോർജ്, കെ.എം. കുര്യൻ കണ്ണംകുളം, അഖിൽ ഇല്ലിക്കൽ, ടോം ജോസഫ്, അനീഷ് വാക്കാട്, രാഹുൽ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment