/sathyam/media/post_attachments/wgUspHPnTVnmvOHklBYW.jpg)
കടുത്തുരുത്തി:2024 ല്‍ നടക്കുന്ന പാർലമെന്‍റ് ഇലക്ഷനില്‍ തൃണമൂൽ കോൺഗ്രസ് കോട്ടയം പാർലമെന്റ് സീറ്റിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനമായി. ജനങ്ങൾ തെരഞ്ഞെടുത്ത കേന്ദ്ര-കേരള ഭരണങ്ങൾ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് ഭരണം കാഴ്ച വെയ്ക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തിയിൽ കൂടിയ ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
കോപറേറ്റീവുകളെ പരിപോക്ഷിപ്പിക്കുന്ന നയം, ജനവഞ്ചന, പാവപ്പെട്ടവരെയും കർഷകരെയും ഊറ്റി പിഴിഞ്ഞും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചും കേന്ദ്ര കേരള സർക്കാരുകൾ ചെയ്യുന്ന ജനദ്രോഹത്തിന് മറുപടിയായി മമത ബാനർജി നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനം വളർന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും യോഗം വിലയിരുത്തി.
യോഗം തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അനിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കെ വി വിൽസൻ പുഞ്ചയിൽ, ജഗത്പ്രകാശ് ചാക്യാരംപുറം, വിനോദ് കെ പി , സുന്ദരദാസ് കോട്ടയം, അബ്ദുൾസലാം പൂഞ്ഞാർ റീനാ പോറ്റി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us